ഫ്‌ളക്‌സി ക്യാപ്: നിക്ഷേപ പോര്‍ട്ട്‌ഫോളിയോയിലെ താരം

ദീര്‍ഘ കാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമാണ് ഫ്‌ള്കിസ് ക്യാപ് ഫണ്ടുകള്‍. അതുകൊണ്ടുതന്നെ പോര്‍ട്ട്‌ഫോളിയോയില്‍ ഫ്‌ളക്‌സി ക്യാപുകുള്‍ ഉണ്ടാകേണ്ടതുണ്ട്. ഏത് വിപണി സാഹചര്യങ്ങളിലും നിക്ഷേപിക്കാനും മികച്ച നേട്ടമുണ്ടാക്കാനുമുള്ള സാധ്യതകളാണ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. മറ്റ് കാറ്റഗറികളിലെ ഫണ്ടുകള്‍ക്കില്ലാത്ത, വിപണിമൂല്യമെന്ന അതിര്‍ത്തികളുടെ തടസ്സമില്ലാതെ നിക്ഷേപിക്കാനുള്ള സാധ്യതയാണ് ശ്രദ്ധേയം.

മൊത്തം നിക്ഷേപത്തിന്റെ 65ശതമാനമോ അതില്‍ കൂടുതലോ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥമാത്രമാണുള്ളത്. വിശാലമായ ഈ സാധ്യത മികിച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് കഴിയുന്നത് ഫ്‌ളക്‌സി ക്യാപുകളെ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയിലെ താരമാക്കി.

വിവിധ കാറ്റഗറികളിലുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രധാന വിഭാഗമായി തുടരാന്‍ ഫ്‌ളക്‌സി ക്യാപുകള്‍ക്കായത് ഈ സവിശേഷതകൊണ്ടാണ്. 1.25 കോടി ഫോളിയോകളിലായി 2.49 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. 2022 ഡിസംബറിലെ കണക്കുപ്രകാരം ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 15.41 ലക്ഷം കോടി രൂപയാണ്(അവലംബം: ആംഫി). നിക്ഷേപകാര്യത്തില്‍ ഫണ്ട് മാനേജര്‍ക്ക് ലഭിക്കുന്ന ഈ സ്വാതന്ത്ര്യം പരമാവധി നേട്ടമായി നിക്ഷേപന് നല്‍കാന്‍ കഴിയുന്നു. സുരക്ഷിതത്വത്തിനും റിസ്‌ക് മാനേജുമെന്റിനും പ്രധാന്യം നല്‍കുന്നതിലൂടെ നേട്ടത്തിന്റെ വഴിയ്ക്കുള്ള പ്രയാണം എളുപ്പമാക്കുന്നു.

Leave A Reply