പിടിഐ മുതിർന്ന നേതാവ് അറസ്റ്റിൽ

ഇസ്ലാമാബാദ്: തെഹ്രീക്-ഇ- ഇൻസാഫ് (പിടിഐ) മുതിർന്ന നേതാവിനെ അറസ്റ്റ് ചെയ്ത് പാക് ഭരണകൂടം. പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരിയാണ് അറസ്റ്റിലായത്. മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഗൂഢാലോചന നടത്തിയ പാക് ഭരണകൂടത്തെ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് ചൗധരിയെ അറസ്റ്റ് ചെയ്ത്.

പിടിഐ നേതാവ് ഫറൂഖ് ഹബീബ് ആണ് ചൗധരി അറസ്റ്റിലായ വിവരം ട്വിറ്റിലൂടെ അറിയിച്ചത്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന സർക്കാർ നീക്കത്തിനെതിരെ സംരക്ഷണയുമായി പിടിഐ പ്രവർത്തകർ രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ചൗധരിയുടെ അറസ്റ്റ്.

Leave A Reply