യുകെ യിൽ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന താമസ കാലയളവ് വെട്ടിക്കുറയ്ക്കാൻ നീക്കം

ലണ്ടൻ: പോസ്റ്റ് സ്റ്റഡി വിസ റൂട്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന താമസ കാലയളവ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.

ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കിയ ശേഷം വിസയിൽ തുടരാനും ജോലി തേടാനും രണ്ടുവർഷം വരെ തൊഴിൽ പരിചയം നേടാനും അവസരമുണ്ടായിരുന്നു. ഇങ്ങനെയുള്ള പുതിയ ഗ്രാജ്വേറ്റ് വിസ റൂട്ട്, സെക്രട്ടറി ബ്രാവർമാന്റെ പദ്ധതിപ്രകാരം വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രാജ്വേറ്റ് വിസ റൂട്ട് പരിഷ്കരിക്കാൻ മന്ത്രി പദ്ധതിയിടുന്നതായി റിപ്പോർട്ട് ചെയ്തത്.

ഇതുപ്രകാരം പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾ എത്രയും പെട്ടെന്ന് തന്നെ വിദഗ്ധ ജോലി നേടണം. അല്ലെങ്കിൽ ആറുമാസത്തിന് ശേഷം രാജ്യം വിടണം. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യുകെയോടുള്ള താല്പര്യം കുറയുന്നതിന് ഈ തീരുമാനം കാരണമാകുമെന്ന ഭയത്താൽ യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) സെക്രട്ടറിയുടെ നീക്കങ്ങൾ തടയാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave A Reply