ബോട്ട് ആൻഡ് മറൈൻ ഷോ 27മുതൽ

കൊച്ചി: ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോയുടെ (ഐ.ബി.എം.എസ്) അഞ്ചാംപതിപ്പ് 27ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നേവി, കോസ്റ്റ് ഗാർഡ് തുടങ്ങിയ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും. 50ലേറെ സ്ഥാപനങ്ങൾ മേഖലയിലെ ഉത്പന്നങ്ങളും സേവനങ്ങളും ഷോയിൽ പ്രദർശി​പ്പി​ക്കും.

പരിപാടിയുടെ ഭാഗമായി 28ന് കുമരകം മുതൽ കൊച്ചിവരെ മോട്ടോർ ബോട്ട് റാലി സംഘടിപ്പിച്ചിട്ടുണ്ട്. 27ന് ഉച്ചയ്ക്ക് 1.30 മുതൽ 5.30വരെ വിവിധ വിഷയങ്ങളിൽ ക്ലാസുകളുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Leave A Reply