മലയാളംമിഷൻ പഠന പരിശീലനയാത്ര സംഘടിപ്പിച്ചു

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകരുടെ പഠന പരിശീലനയാത്രയും ക്ലസ്റ്റർയോഗവും നടന്നു. ദുബായ് അൽ ഖുദ്ര തടാകത്തിലേക്കായിരുന്നു യാത്ര.

മലയാള സാഹിത്യ മേഖലയിൽനിന്ന് ആദ്യമായി യു.എ.ഇ. ഗോൾഡൻ വിസനേടിയ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയെ പരിപാടിയിൽ അനുമോദിച്ചു.

തുടർന്ന് അൽ ഖവനീജിലെ ഫാം ഹൗസിൽ നടന്ന അധ്യാപക പരിശീലനത്തിന് ഫിറോസിയ, ഡൊമിനിക്, സജി, നജീബ് എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ ദിലീപ് സി.എൻ.എൻ., ജോയന്റ് സെക്രട്ടറി അംബുജം സതീഷ്, ശ്രീകല, സുജിത എന്നിവർ ആശംസകൾ നേർന്നു. ദുബായ് ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും കൺവീനർ ഫിറോസിയ ദിലീപ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി.

Leave A Reply