യൂണിയന് കൂപ് (Union Coop) കോടോപ്യ (CoTopia) യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യൂണിയന് കൂപ്പിന്റെ ഹാപ്പിനസ് ആൻഡ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈൽ അൽ ബസ്തകിയും കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷൻ സി.ഇ.ഒ യൂസഫ് അൽ ഒബൈദ്ലിയും ചേര്‍ന്നാണ് അൽ വര്‍ഖാ സിറ്റി മാളിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
രാജ്യത്തെ മറ്റു പ്രധാനപ്പെട്ട സാമൂഹിക സഹകരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിര്‍ണായകമാണ് ധാരണാപത്രമെന്ന് ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. സമൂഹസേവനത്തിൽ CoTopia വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. “Your breakfast, their Suhoor” എന്ന പദ്ധതിക്ക് വളരെ അധികം പിന്തുണ അത് നൽകും — അദ്ദേഹം കൂട്ടിച്ചേര്‍ത്തു.