ബാലുശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോക്കല്ലൂര്‍ പെട്രോള്‍ പമ്ബിന് സമീപം നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എയുമായി ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമര്‍ ജിഹാദ് (26) ആണ് പൊലീസിന്റെ പിടിയിലായത്.മയക്കുമരുന്ന് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാറും സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.
ലഹരിമരുന്ന് കൂടാതെ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് . ബാലുശ്ശേരിയിലെ പല സ്ഥലങ്ങളിലായി രാത്രി മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് അമര്‍ ജിഹാദെന്ന് പൊലീസ് പറഞ്ഞു.