നാഗര്‍കോവില്‍: വയ്ക്കോല് ലോഡിന്റെ അടിയിലായി പഴനിയില്‍ നിന്നു കടത്തിക്കൊണ്ട് വന്ന 400 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള് വാഹന പരിശോധനക്കിടെ പിടികൂടി .ലോറി ഡ്രൈവര്‍ പഴനി സ്വദേശി പീര്‍ മുഹമ്മദ്, ഗോപാല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.ആരുവാമൊഴി ചെക്പോസ്റ്റില്‍ പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മഹേഷ് രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പഴനിയില്‍ പലവ്യഞ്ജന കട നടത്തുന്ന തിശയന്‍വിള സ്വദേശിയാണ് ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങള് വാങ്ങി തൂത്തുക്കുടി, തിരുനല്‍വേലി, കന്യാകുമാരി ജില്ലകളില്‍ വിതരണം ചെയ്തുവന്നതെന്ന് അറിയാന്‍ കഴിഞ്ഞു.