ആഡംബര കാറില്‍ വച്ചു ബലാത്സംഗം ചെയ്തു; മൈക്ക് ടൈസണെതിരെ പരാതി, 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യം

ന്യൂയോര്‍ക്ക്: മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണെതിരെ പീഡന പരാതി. 1990-കളുടെ തുടക്കത്തിൽ ന്യൂയോർക്കിലെ അൽബാനിയിലെ ഒരു നിശാക്ലബ്ബിൽ കണ്ടുമുട്ടിയതിനു ശേഷം ആഡംബര കാറില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി. കേസില്‍ സ്ത്രീ അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

ബലാത്സംഗത്തിനു ശേഷം തനിക്ക് ശാരീരികവും മാനസികവും വൈകാരികവുമായ മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംഭവം നടന്ന തിയതി വ്യക്തമാക്കിയിട്ടില്ല. 1990കളുടെ തുടക്കത്തിൽ സംഭവിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇൻഡ്യാനപൊളിസിൽ വച്ച് ടൈസൺ തന്നെ ബലാത്സംഗം ചെയ്തുവെന്ന് സൗന്ദര്യമത്സര മത്സരാർത്ഥി ഡിസൈറി വാഷിംഗ്ടണ്‍ പരാതിപ്പെട്ടതും ഈ കാലഘട്ടത്തിലായിരുന്നു. 1992 ഫെബ്രുവരി 10 ന് വാഷിംഗ്ടണിനെ ബലാത്സംഗം ചെയ്തതിന് ടൈസൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ടൈസണ്‍ മൂന്ന് വർഷം തടവും അനുഭവിച്ചു.

Leave A Reply