പൊതുകറന്‍സിക്ക് ബ്രസീൽ–- അർജന്റീന ; പിന്തുണയുമായി വെനസ്വേല

കാരക്കാസ്‌: പൊതു കറൻസിക്കായുള്ള ബ്രസീൽ–- അർജന്റീന ശ്രമങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ വെനസ്വേല. ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവയും അർജന്റീന പ്രസിഡന്റ്‌ ആൽബർട്ടോ ഫെർണാണ്ടസും തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പൊതു കറൻസി എന്ന ആശയം കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു. ഈ ആശയം യാഥാർഥ്യമാക്കാനും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സഹകരണം ശക്തമാക്കാനും പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന്‌ വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോ പറഞ്ഞു.

ലാറ്റിനമേരിക്കയ്‌ക്കും കരീബിയൻ രാജ്യങ്ങൾക്കുമായി പൊതു കറൻസി എന്ന ആശയം മേഖലയിലെ രാജ്യങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply