ഐഡിഎഫ്സി എഎംസി മനീഷ് ഗുന്‍വാനിയെ ഇക്വിറ്റീസ് മേധാവിയായി നിയമിച്ചു

കൊച്ചി: ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (‘ഐഡിഎഫ്സി എഎംസി’) ഇക്വിറ്റീസ് മേധാവിയായി ശ്രീ മനീഷ് ഗുന്‍വാനിയെ നിയമിച്ചു.  ഇക്വിറ്റി ഫണ്ട് മാനേജ്‌മെന്റിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തം മിസ്റ്റര്‍ ഗണ്‍വാനിക്കായിരിക്കും.
ഇക്വിറ്റി ഫണ്ട് മാനേജ്‌മെന്റില്‍ സമ്പന്നമായ അനുഭവപരിചയം  ഗണ്‍വാനിക്കുണ്ട്. ഐഐടി മദ്രാസില്‍ നിന്ന് ശ്രീ.ഗുന്‍വാനി ബിരുദം നേടി, ഐഐഎം ബാംഗ്ലൂരില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.

മനീഷ് ഗുന്‍വാനിയുടെ തെളിയിക്കപ്പെട്ട വൈദഗ്ധ്യവും വിജയകരമായ ട്രാക്ക് റെക്കോര്‍ഡും അദ്ദേഹത്തിന്റെ നേതൃത്വം ഞങ്ങളുടെ കഴിവുള്ള ഇക്വിറ്റീസ് ടീമും ഞങ്ങളുടെ ശക്തരുമായി ചേര്‍ന്നു ഞങ്ങളുടെ എഎംസിയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ നയിക്കാന്‍  സഹായിക്കുമെന്ന് നിയമനത്തെ കുറിച്ച് സംസാരിച്ച ഐഡിഎഫ്സി എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു

Leave A Reply