വന്നില്ലെങ്കിലെന്താ കെ എൽ രാഹുലിന്റെ വിവാഹത്തിന് കോലി നൽകിയത് രണ്ട് കോടിയുടെ സമ്മാനം, ധോണിയും മോശമാക്കിയില്ല

സ്റ്റാർ ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തിങ്കളാഴ്ച വിവാഹിതരായിരുന്നു. നടൻ സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ച് ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളുടെ മുന്നിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹച്ചടങ്ങിൽ ബോളിവുഡിലെ പ്രമുഖർ പങ്കെടുത്തപ്പോൾ കെ എൽ രാഹുലിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ന്യൂസിലാന്റുമായുള്ള ക്രിക്കറ്റ് മത്സരമുള്ളതിനാലാണ് രാഹുലിന്റെ ടീം ഇന്ത്യയിലെ ഉറ്റ സുഹൃത്തുക്കൾക്ക് വിവാഹത്തിന് എത്താൻ കഴിയാതിരുന്നത്.

എന്നാൽ രാഹുലിന്റെ ഉറ്റ സുഹൃത്തായ കോലി വിവാഹത്തിന് എത്തിയില്ലെങ്കിലും വിലയേറിയ സമ്മാനമാണ് രാഹുലിന് നൽകിയത്. 2.17 കോടി രൂപ മൂല്യമുള്ള ബിഎംഡബ്ല്യു കാറാണ് രാഹുലിന് സമ്മാനമായി കിംഗ് കോലി നൽകിയത്. അതേസമയം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും രാഹുലിന് വിലപ്പെട്ട ഒരു സാധനം സമ്മാനിച്ചു. കാവസാക്കി നിഞ്ച ബൈക്കാണ് ധോണി സമ്മാനിച്ചത്. ഏകദേശം 80 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വിപണി വില.

Leave A Reply