മസ്കത്ത്: വിസ് എയര്‍ അബൂദബി തങ്ങളുടെ സലാലയിലേക്കുള്ള സര്‍വിസ് ജൂണ്‍ ഒന്നു മുതൽ പുനരാരംഭിക്കുന്നു.
ഖരീഫ് സീസണിലെ സഞ്ചാരികളെ മുന്നില്‍ക്കണ്ടാണ് സര്‍വിസ് തുടങ്ങുന്നത്. ടിക്കറ്റുകള്‍ ഇതിനകം എയര്‍ലൈനിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ് വഴി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വിസ് നടത്തുക. ഏകദേശം 13 റിയാല്‍ മുതല്‍ നിരക്കുകളില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.