കുട്ടികളെ ഉപദ്രവിച്ച വനിതാ ഡോക്ടര്‍ക്ക് 5 വര്‍ഷം തടവും പിഴയും

റിയാദ്: സൗദി അറേബ്യയിൽ കുട്ടികളെ ഉപദ്രവിച്ച വനിതാ ഡോക്ടര്‍ക്ക് 5 വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

മെഡിക്കല്‍ ചട്ടങ്ങള്‍ പാലിക്കാതെ വനിതാ ഡോക്ടര്‍ കുട്ടികളുടെ ശരീരത്തെ ആക്രമണ സ്വഭാവത്തിലൂടെയും ബലപ്രയോഗത്തിലൂടെയും സമീപിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതായി കോടതി പറഞ്ഞു.

11 കുട്ടികള്‍ക്കെതിരെ വനിതാ ഡോക്ടര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍ നിരുത്തരവാദപരമായി മെഡിക്കല്‍ ഡ്യൂട്ടി ലംഘിച്ചുവെന്നും കുട്ടിയുടെ മുഖത്ത് മൂന്നു തവണ തല്ലിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

പീഡിയാട്രിക് വാര്‍ഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

 

Leave A Reply