കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപ പിഴ ചുമത്തി സെബി

മുംബൈ: കുടിശ്ശിക അടയ്ക്കുന്നതില്‍ പിഴവ് വരുത്തിയതിന് കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപ പിഴ ചുമത്തി സെബി. പിഴത്തുക 45 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിര്‍ദേശം.

കഫേ കോഫി ഡേയുടെ ഏഴ് അനുബന്ധ സ്ഥാപനങ്ങളില്‍ നിന്ന് മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് 3,500 കോടി രൂപ വകമാറ്റിയതായും ഇത് ഓഹരി ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കിയതായും സെബി കണ്ടെത്തി.

മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡില്‍ നിന്നുള്ള കുടിശ്ശിക പലിശ സഹിതം ഉടന്‍ അടയ്ക്കാനുള്ള പ്രക്രിയ വേഗത്തിലാക്കണമെന്നും സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിശ്ശിക തിരിച്ചടയ്ക്കാന്‍ സെബിയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തണമെന്നും സെബി പറഞ്ഞു.

വകമാറ്റിയ തുക മുന്‍ ചെയര്‍മാന്‍ സിദ്ധാര്‍ത്ഥയുടെയും കുടുംബത്തിന്‍റെയും അക്കൗണ്ടുകളില്‍ എത്തിയതായും സെബി വ്യക്തമാക്കി.

 

Leave A Reply