ഇടുക്കി: ഇടുക്കിയിലെ ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ജീവൻ നഷ്ടമായി. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.
അതേസമയം, തൃശൂർ പാലപ്പിള്ളിയിലെ ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തി. ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി.
രാവിലെയാണ് നാട്ടുകാര്‍ മാനിന്റെ ജഡം കണ്ടെത്തിയത്. മാനിന്റെ പിന്‍ഭാഗത്തെ മാസം ഭക്ഷിച്ച നിലയിലായിരുന്നു. ഇത് പുലി കടിച്ചെടുത്തതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോടാലി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയിരുന്നു. ഈ പുലി തന്നെയാകാം മാനിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. അവിടെനിന്ന് വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചകൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു.