ഗൂഗിളിലെ ഉയർന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കും- സുന്ദർ പിച്ചൈ

ദില്ലി:  ഗൂഗിളിലെ ഉയർന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം ഈ വർഷം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ആണ് നടപടിയെന്നാണ് വിവരം.

ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് സാധ്യത. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകൾ നേരിടുകയാണ് കമ്പനി. ഇത് പരിഹരിക്കുന്നതിനായി ശമ്പളം വെട്ടികുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി.

സീനിയർ വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാർഷിക ബോണസിൽ നിന്നും വലിയൊരു തുക വെട്ടികുറയ്ക്കും.

കമ്പനിയുടെ വളർച്ച മന്ദഗതിയിലായതിനാൽ നിർണ്ണായകമായ തീരുമാനങ്ങളും പ്രവർത്തങ്ങളും ഉണ്ടാകേതുണ്ട്. ഇതിന്റെ ഭാഗമായാണ് പിരിച്ചുവിടലുകൾ ഉൾപ്പടെ ഉണ്ടായിട്ടുള്ളത് എന്ന് സുന്ദർ പിച്ചൈ പറഞ്ഞു.

ഇതിനിടെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.

 

Leave A Reply