ലക്നൗ: ഉത്തര്‍പ്രദേശില്‍ തലസ്ഥാനമായ ലക്നൗവിലെ വസീര്‍ ഹസന്‍ഗഞ്ച് റോഡിൽ നാലുനില കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു.
കെട്ടിടത്തിനടിയില്‍ നിരവധിപേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. എട്ടോളം പേര്‍ കെട്ടിടത്തിനടിയിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊലീസും എന്‍ഡിആര്‍എഫ് സംഘവും സംഭവ സ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു.