കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകം; ചെലവ് 29.6 കോടി, മദ്രാസ് ഐഐടി റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട്ടെ മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് . ബലപ്പെടുത്തുന്നതിനായി 30 കോടി വേണം. ആർക്കിടെക്റ്റിൽ നിന്നും പിഴ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ശുപാർശ നൽകിയിട്ടുണ്ട്.

75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്. ഐഐടി കണ്ടെത്തിയ പോരായ്മകൾ വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. റിപ്പോർട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു.

Leave A Reply