പ്രഥമ ഇന്ത്യ സ്റ്റാക്ക് ഡെവലപ്പർ കോൺഫറൻസ് ഇന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും വ്യാപകമായി സ്വീകരിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള വഴികളും മാർഗങ്ങളും ചർച്ച ചെയ്യുന്ന ആദ്യ ഇന്ത്യാ സ്റ്റാക്ക് ഡെവലപ്പർ കോൺഫറൻസ് ഇന്ന് ഡൽഹിയിൽ  നടക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്  ഐ ടി വകുപ്പ്  സഹമന്ത്രി രാജീവ് ചന്ദ്രശേഖർ .

വ്യവസായം, സർക്കാർ, സ്റ്റാർട്ടപ്പുകൾ, യുണികോണുകൾ , വിദ്യാഭ്യാസം  എന്നീ മേഖലകളിൽ നിന്നുമുള്ള  ഡിജിറ്റൽ മേഖലയിലെ   നൂറിലധികം പ്രമുഖ പ്രതിനിധികൾ ഇതിൽ പങ്കെടുക്കും. ജി20 രാജ്യങ്ങളിൽ നിന്നും ജി20 സെക്രട്ടേറിയറ്റിൽ നിന്നുമുള്ള പ്രതിനിധികളെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

“വ്യവസായ ,  ഡെവലപ്പർ   സമൂഹത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തിനകത്ത് ശക്തമായ സ്റ്റാർട്ടപ്പുകളും ഇന്നൊവേഷൻ ആവാസവ്യവസ്ഥയും വികസിപ്പിക്കുന്നതിനുള്ള വഴികൾ പാത  തുറക്കുന്നതിനു  ഇത് വേദിയൊരുക്കുമെന്ന് കോൺഫറൻസിനെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇന്ത്യയിലെ ഡിജിറ്റൽ പരിവർത്തനത്തിൽ നിർണായക പങ്കുവഹിച്ച ആധാർ, യുപിഐ, ഡിജി ലോക്കർ, കോ-വിൻ, ജിഎം,  എന്നിങ്ങനെ ജി എസ് ടി എൻ, തുടങ്ങിയ  ഡിജിറ്റൽ സൊല്യൂഷനുകളുടെ  നിരവധി തലങ്ങുള്ള  സേവനങ്ങളുടെ  കൂമ്പാരമാണ്   ഇന്ത്യ സ്റ്റാക്ക് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ  ഈ  ഉൽപ്പന്നങ്ങളാണ് മറ്റു    രാജ്യങ്ങളിലേക്ക് നമ്മൾ തയ്യാറാക്കിയിരിക്കുന്നത്.

കോവിഡിന് ശേഷം  വികസന  പ്രവർത്തനങ്ങൾക്കും  ഭരണരംഗത്തും    സാങ്കേതികവിദ്യ ഫലപ്രദമായി  ഉപയോഗിക്കുന്ന ഒരു മുൻനിര രാഷ്ട്രമായി ഇന്ത്യ ഉയർന്നു കഴിഞ്ഞിരിക്കുന്നു.  രാജ്യത്തിനുള്ളിൽ നമ്മുടെ  ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വ്യാപനം വിപുലപ്പെടുത്തുന്നതിതിനും  പുറത്ത് അവയുടെ  സ്വീകാര്യത  വ്യാപകമാക്കുന്നതിനുമാണ് ഇപ്പോൾ രാജ്യത്തിന്റെ  ശ്രദ്ധ.

ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു, “നമ്മൾ  വസുധൈവകുടുംബകം (ലോകം ഒന്നാണ്) എന്ന തത്വത്തിൽ വിശ്വസിക്കുന്നു. ഇന്ത്യയുടെ പാത  പിന്തുടരാൻ താൽപ്പര്യമുള്ള രാജ്യങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യ സ്റ്റാക്ക് സ്വീകരിക്കാം.അടുത്ത മാസം അബുദാബിയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2023 ൽ ഇന്ത്യ സ്റ്റാക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply