കോടികൾ തട്ടിയ പ്രതിയുടെ വസ്തുവിൽ ആർഎസ്എസ് ശാഖ

ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘത്തിൽ 200 കോടി രൂപയുടെ തട്ടിപ്പിന്‌ നേതൃത്വം നൽകിയത്‌ പ്രാദേശിക ആർഎസ്‌എസ്‌, ബിജെപി നേതാക്കളാണെന്ന് കണ്ടെത്തി . സംഘത്തിലെ ക്ലർക്ക്‌ എ ആർ രാജീവിന്റെയും പ്രസിഡന്റ്‌ ഗോപിനാഥൻ നായരുടെയും നേതൃത്വത്തിലാണ്‌ ഈ തട്ടിപൂക്കൾ നടത്തിയതെന്നാണ് പോലീസ് പറയുന്നത് .

കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യഹർജി തള്ളിയ ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ്‌ ശ്രമം ഊർജിതമാക്കി. ഇപ്പോൾ ഇവർ ഒളിവിലാണ് . രാജീവിന്റേത്‌ ആഡംബര ജീവിതമാണെന്നാണ്  പ്രദേശവാസികൾ പറയുന്നത് .

വരുമാനത്തിൽ കവിഞ്ഞ സ്വത്ത്‌ ഇയാൾ സമ്പാദിച്ചത്‌ തട്ടിപ്പിലൂടെയും പ്രദേശവാസികളെ പറ്റിച്ചുമാണ് . പ്രദേശത്തെ ക്ഷേത്രങ്ങളുടെ നവീകരണത്തിനെന്ന പേരിലാണ്‌ ഇയാൾ പലപ്പോഴും പണപ്പിരിവ്‌ നടത്തിയത്‌. ഇതിൽ ബഹുഭൂരിഭാഗവും സ്വന്തം ആവശ്യങ്ങൾക്ക്‌ ഉപയോഗിച്ചു.

പയറ്റുകുപ്പം സ്വദേശിയായ ഒരാളെ കബിളിപ്പിച്ച് രാജീവ് കൈക്കലാക്കിയ സ്ഥലം ആർഎസ്എസ് ശാഖാ പ്രവർത്തനങ്ങൾക്കാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌. മറ്റ്‌ പലയിടത്തും വസ്‌തു വാങ്ങികൂട്ടിയിട്ടുണ്ട്‌. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ്‌ ഇതിന്റെ വിൽപ്പന നടത്തുന്നത് .

ഇവരുടെ രണ്ടു പേരുടെയും  വസ്തുക്കളുടെ വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് കൈമാറി. സംഘം മുന്‍ പ്രസിഡന്റ് ഗോപിനാഥ്, ക്ലാര്‍ക്ക് രാജീവ് എന്നിവരുടെയും ഇവരുടെ അടുത്ത ബന്ധുക്കളുടെയും പേരിലുള്ള വസ്തുക്കളുടെ വിവരങ്ങളാണ് റവന്യു, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സഹായത്തോടെ സഹകരണ വകുപ്പ് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം ജില്ലയില്‍പ്പെട്ടതും ഇവര്‍ക്ക് അവകാശമുള്ളതുമായ പതിന്നാലിലധികം വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍വേ നമ്പര്‍ സഹിതമാണ് റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് കൈമാറിയത്.
ഇനി ഈ വസ്തുക്കള്‍ ഇവര്‍ക്ക് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല. ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യുന്ന നടപടികളിലേക്ക് രജിസ്ട്രാര്‍ നീങ്ങി കഴിഞ്ഞു .

സംഘത്തിന്റെ പരിധി സംസ്ഥാനമൊട്ടാകെയുള്ളതിനാല്‍ രജിസ്ട്രാര്‍ നേരിട്ടാണ് നടപടികള്‍ കൈക്കൊള്ളുന്നത് .  സംഘത്തിലെ മറ്റ് ഭാരവാഹികള്‍ക്കും തട്ടിപ്പില്‍ ഉത്തരവാദിത്വമുള്ളതിനാല്‍ ഇവരുടെ പേരിലുള്ള വസ്തുവിവരങ്ങളും ശേഖരിക്കുന്നുണ്ട്.

അന്വേഷണ കമ്മിഷന്‍ നല്‍കിയ പ്രഥമ റിപ്പോര്‍ട്ടില്‍ 200  കോടിയുടെ തിരിമറിയുണ്ടെന്ന് വ്യക്തമാക്കുന്നു. ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യുന്നതിനാണ് പ്രഥമ റിപ്പോര്‍ട്ട് കൈമാറിയത്. തിരിമറിയുടെ വ്യാപ്തി ഇനിയും കൂടും.

സഹകരണ സംഘത്തിന്‍റെ പേര് ബിഎസ്എന്‍എല്‍ എഞ്ചിയറിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെന്നായതിനാൽ ബി എസ് എൻ എലിലെ ജീവനക്കാർക്ക് ഒരു സംശയവും വന്നില്ല . മാത്രമല്ല ഇത് പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം സ്റ്റാച്യൂ ഉപ്പളം റോഡിലുള്ള ബിഎസ്എന്‍എല്‍ കെട്ടിടത്തിനുള്ളിലുമാണ് . അപ്പോൾ സംശയിക്കുകയേ വേണ്ടല്ലോ ?

അങ്ങനെയാണ് ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിക്കുമ്പോൾ കിട്ടിയ ലക്ഷങ്ങൾ പലരും ഈ സംഘത്തിൽ നിക്ഷേപിച്ചത്  . അത് അടിച്ചുമാറ്റിയത് കൂടാതെ നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങള്‍ വായ്പ എടുക്കുകയും ചെയ്തിട്ടുണ്ട് .

250ലധികം നിക്ഷേപകര്‍ സംഘടിച്ചപ്പോള്‍ ആറുമാസത്തിനകം പണം തിരിച്ച് നൽകാമെന്ന് സഹകരണ സംഘം പ്രസിഡണ്ടും ബോര്‍ഡംഗങ്ങളും അറിയിച്ചിരുന്നു. മൂപ്പത് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഈ സഹകരണ സംഘത്തില്‍ ബിഎസ്എന്‍എല്ലിലെ മിക്ക ഓഫീസര്‍മാര്‍ക്കും ലക്ഷങ്ങള്‍ നിക്ഷേപമുണ്ട്.

സഹകരണ വകുപ്പ് നിര്‍ദേശിക്കുന്ന പലിശ നിരക്കില്‍ കൂടുതല്‍ ഇവര്‍ കൊടുത്തതോടെയാണ് പലരും കിട്ടിയതെല്ലാം നിക്ഷേപിച്ചത്. ഒരു കോടിയിലധികം നിക്ഷേപിച്ചവരും നിരവധിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം . എന്നാല്‍ കുറച്ച് മാസങ്ങളായി പലിശ കൊടുക്കുന്നത് കൂടി മുടങ്ങിയതോടെയാണ് കോടികള്‍ കാണാനില്ലാത്ത കാര്യം നിക്ഷേപകര്‍ അറിഞ്ഞു തുടങ്ങിയത്.

ബിഎസ്എന്‍എല്ലിലെ ജീവനക്കാരുടെ ബന്ധുക്കളും സുഹൃത്തുകളും അയല്‍വാസികളും എല്ലാം പണം പിന്‍വലിക്കാനെത്തിത്തുടങ്ങി. വരുന്നവരോടൊക്കെ ഒന്നും രണ്ടും മാസം ഇടവേള ചോദിച്ചു. ഒടുവില്‍ നിക്ഷേപകരെല്ലാം തിരുവനന്തപുരത്ത് സംഘടിച്ചു .

പലരും ഭരണസമിതിയംഗങ്ങളോട്  പൊട്ടിത്തെറിച്ചു. ആറുമാസത്തിനകം എല്ലാം ശരിയാക്കാം എന്നായിരുന്നു ഇവരുടെ പ്രതികരണം. ഈ പണം ആരാണ് കൊണ്ടുപോയതെന്ന് കണ്ടെത്തണം . കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞപ്പോൾ അതിന് പിറകെ പോയവരുടെ പണമല്ലേ നഷ്ടപ്പെട്ടത് . അൽപ്പലാഭത്തിന് വേണ്ടി പോയതല്ലേയെന്നാണ് ബഹളങ്ങൾ കണ്ടുനിന്ന കാഴ്ചക്കാർ ചോദിച്ചത് .

Video Link

https://youtu.be/DiJVTT3EMj8

Leave A Reply