ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 63കാരൻ അറസ്റ്റിൽ

കുന്നംകുളം: കെഎസ്ആർടിസി ബസിലെ യാത്രക്കിടെ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 63കാരൻ അറസ്റ്റിൽ. തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂർ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) പോലീസ് പിടികൂടിയത്.

തൃശൂരില്‍ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന ബസ് ചൂണ്ടലില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് കുന്നംകുളം സ്റ്റേഷനിലെത്തിച്ച് പ്രതിയെ കുന്നംകുളം സിഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലും സമാന കേസ് നിലവിലുണ്ട്.

Leave A Reply