ബൈക്കിൽ കഞ്ചാവ് കടത്ത്; യുവാവും യുവതിയും അറസ്റ്റിൽ

കൊട്ടിയൂർ: ബൈക്കിൽ കടത്താൻ ശ്രമിച്ച മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റിൽ പാൽച്ചുരം സ്വദേശി തോട്ടവിള വീട്ടിൽ അജിത്കുമാർ ( 42), കൊട്ടിയൂർ ഒറ്റപ്ലാവ് ശ്രീജ (39) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിലായത്. കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളാണ് പിടിയിലായവരെന്നും കുറച്ചു നാളുകളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നും സംഘം അറിയിച്ചു.

Leave A Reply