അ​ജ്മാ​നി​ലെ ഹോ​ട്ട​ൽ മേ​ഖ​ല​യിൽ കഴിഞ്ഞ വർഷം ഒ​മ്പ​ത്​ ശ​ത​മാ​നം വ​രു​മാ​ന വ​ള​ർ​ച്ച

2022ൽ ​അ​ജ്മാ​നി​ലെ ഹോ​ട്ട​ൽ മേ​ഖ​ല​യി​ല്‍ വ​രു​മാ​ന​ത്തി​ൽ ഒ​മ്പ​ത്​ ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. എ​മി​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രു​ടെ വാ​ർ​ഷി​ക​യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കി​ലാ​ണ് വ​ള​ര്‍ച്ച വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2021നെ ​അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ഹോ​ട്ട​ൽ മേ​ഖ​ല​യി​ലെ മൊ​ത്തം വ​രു​മാ​ന​ത്തി​ൽ എ​മി​റേ​റ്റ് ഒ​മ്പ​ത്​ ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​ക​യും രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 26 ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഹോ​ട്ട​ല്‍ മു​റി​ക​ളു​ടെ ശ​രാ​ശ​രി വി​ല 14 ശ​ത​മാ​നം വ​ർ​ധി​ച്ചു.

Leave A Reply