ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഈയിടെയായി വാർത്തകളിൽ നിറയുകയാണ്. അദ്ദേഹം നായകനായ ചിത്രം ‘ദൃശ്യം 2’ തിയേറ്ററുകളിൽ വലിയ രീതിയിൽ ഹിറ്റ് ആയി മാറി. ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് വലിയ സ്നേഹമാണ് ലഭിക്കുന്നത്.
അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. നിരൂപകശ്രദ്ധേയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് ‘കൈതി’ യുടെ റീമേക് ആണ് ഈ ചിത്രം. . ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം അജയ് ദേവ്ഗണ് നായകനായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഇപ്പോൾ സിനിമയുടെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറക്കി
അജയ് ദേവ്ഗണ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സഞ്ജയ് മിശ്ര, ദീപക് ഡോബ്രിയൽ, റായ് ലക്ഷ്മി, മക്രന്ദ് ദേശ്പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, 2023 മാർച്ച് 30 ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.