ആഴിമല ശിവക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചുള്ള സമൂഹപൊങ്കാല ഇന്ന് നടക്കും

വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചുള്ള സമൂഹപൊങ്കാല ഇന്ന് നടക്കും. രാവിലെ 9.45ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പൊങ്കാലയ്‌ക്ക് ഭദ്രദീപം തെളിക്കും. 10.30ന് കലശപൂജ, കളകാഭിഷേകം, 11.20ന് പൊങ്കാല നിവേദ്യം, ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് പറയ്ക്കെഴുന്നള്ളിപ്പ്, താലപ്പൊലി ഘോഷയാത്ര.

പുളിങ്കുടി ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര ചൊവ്വര ജംഗ്ഷനിലെത്തി തിരികെ ക്ഷേത്ര സന്നിധിയിലെത്തിച്ചേരും. രാത്രി 11ന് പള്ളിവേട്ട. നാളെ രാവിലെ 8.30ന്‌ ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്, 9.30ന് ആറാട്ട്, 10.40ന് പ്രഭാത ഭക്ഷണം, 11.30ന് തൃക്കൊടിയിറക്ക്. പൊങ്കാല പ്രമാണിച്ച് ഇന്ന് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസ് ഉണ്ടായിരിക്കും.

Leave A Reply