പാകിസ്ഥാനിൽ വൈദ്യുത വിതരണം തടസ്സപ്പെട്ടതിനാൽ ജനങ്ങൾക്കുണ്ടായ അസൗകര്യത്തിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ഇതോടെ കറാച്ചി, ലാഹോർ, പെഷവാർ, ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലായി.ഗ്രിഡ് തകരാറാണ് വൈദ്യുതി ബന്ധം താറുമാറാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പാകിസ്താനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്.