ഉത്പന്നങ്ങൾ വി​റ്റഴി​ക്കാൻ പ്രത്യേക വിഭാഗവുമായി എസ്.ബി.ഐ

 

ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങളുടെ വിപണനം ശക്തമാക്കാനും പുതിയ ഇടപാടുകാരെ ആകർഷിക്കാനും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) കേരളത്തിൽ പ്രത്യേക വിഭാഗം ആരംഭിക്കുന്നു. കൂടുതൽ വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.ക്ളാർക്കുമാരെ ഉപയോഗിച്ചുള്ള വിഭാഗം ഇടപാടുകാരെ വലയ്ക്കുകയും ജീവനക്കാർക്ക് അമിതഭാരമാകുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.മൾട്ടി പ്രോഡക്ട്സ് സെയിൽസ് ഫോഴ്സ് (എം.പി.എസ്.എഫ് ) എന്ന വിഭാഗമാണ് പുതിയതായി രൂപീകരിക്കുന്നത്.

യുവാക്കളും ഉൗർജസ്വലരുമായ ക്ളറിക്കൽ ജീവനക്കാരെയാണ് ഇവിടേയ്ക്ക് മാറ്റുന്നത്. ഒരു പ്രദേശത്തെ നാലോ അഞ്ചോ ശാഖകളുടെ ക്ളസ്റ്റർ രൂപീകരിക്കും. നാല് ക്ളാർക്കുമാരും ഒരു ടീം ലീഡറും ഒരു ക്ളസ്റ്ററിലുണ്ടാകും. വിപണനത്തിൽ പ്രാവീണ്യമുള്ള ഓഫീറാകും ടീം ലീഡർ. കേരളത്തിൽ 1,200 ക്ളാർക്കുമാരെയാണ് പുതിയ വിഭാഗത്തിലേയ്ക്ക് മാറ്റുക.

Leave A Reply