ഒടുവിൽ ആര്.എസ്.പിയുടെ . സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ എ.എ. അസീസ് ഒരുങ്ങുന്നു . പകരം സെക്രട്ടറി സ്ഥാനത്തേക്ക് ഷിബുബേബി ജോണിനെ നേരത്തെ ധാരണയാക്കി വച്ചിരുന്നതാണ് .എന്നാലിപ്പോൾ ഷിബുവിനെ വെട്ടി എന്‍.കെ പ്രേമചന്ദ്രനാകാൻ അടിപ്പണി നടക്കുന്നുവെന്നാണറിയാൻ കഴിയുന്നത് .
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ ധാരണ പ്രകാരമാണ് അസീസ് സ്ഥാനം ഒഴിയാന്‍ തയാറാവുന്നത്. ഈ സമ്മേളനത്തിൽ തന്നെയാണ് പകരം ഷിബു ബേബി ജോണിനെ തീരുമാനിച്ചതും . ഷിബു സെക്രട്ടറിയാകണമെന്നു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മാത്രമല്ല അതിനു മുന്നോടിയായി നടന്ന ജില്ലാ മണ്ഡലം സമ്മേളനങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍ ഒരുതവണ കൂടി സെക്രട്ടറിയായി തുടരാന്‍ മുതിര്‍ന്ന നേതാവായ എ.എ. അസീസ് താല്പര്യം പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും തുടരാന്‍ തീരുമാനിച്ചത്. ദേശീയ സമ്മേളനത്തിനു ശേഷം ഷിബു ബേബിജോണിനെ സംസ്ഥാന സെക്രട്ടറി പദത്തിലേക്കു കൊണ്ടുവരാമെന്ന് ഉറപ്പും നല്‍കിയിരുന്നു.
ഇതിനിടയിലാണ് പ്രേമചന്ദ്രൻ കരുക്കൾ നീക്കുന്നത് . അടുത്തമാസം നടക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലെ നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ച നടക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നേതൃമാറ്റം മതിയെന്ന നിലപാടും ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്.
എന്‍.കെ. പ്രേമചന്ദ്രനെ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരാൻ അനുകൂലിക്കുന്ന ഇവരുടെ ഉദ്ദേശം മറ്റൊന്നുമല്ല പാർലമെന്റ് തെരഞ്ഞെടുപ്പിൽ എങ്ങാനും തോൽവി സംഭവിച്ചാൽ സെക്രട്ടറി സ്ഥാനത്തിരുന്നു ഗീർവാണമടിക്കാമല്ലോ ?
അതേസമയം പാര്‍ട്ടിക്കു നിലവില്‍ നേതൃമാറ്റമല്ല ആവശ്യമെന്നും നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിച്ചു മുന്നോട്ടു പോകാനുള്ള ആര്‍ജവമാണ് ഉണ്ടാകേണ്ടതെന്നുമാണ് ഷിബുവിന്റെ നിലപാട്. നിലവില്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഷിബു ബേബിജോണ്‍ ഇപ്പോള്‍ സിനിമാ മേഖലയിലാണ് സജീവ സാന്നിധ്യം.
ഈ അവസരം മുതലെടുക്കാനാണ് എന്‍.കെ. പ്രേമചന്ദ്രന്റെ ലക്ഷ്യം . ഷിബുവിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ഗുജറാത്തിൽ ആരംഭിക്കാൻ പോവുകയാണ് . അത് ഏകദേശം മൂന്ന് നാല് മാസം പിടിക്കും തീരാൻ . ഈ വസരത്തിൽ ഇവിടെ പാർട്ടിക്കാര്യങ്ങൾ നോക്കി മുന്നിൽ നിൽക്കാൻ ഷിബുവിന് പറ്റത്തില്ല . അതുകൊണ്ടാണ് ഇപ്പോൾ അസീസ് ഒഴിയെണ്ടായെന്ന് ഷിബുവും കൂട്ടരും പറയുന്നത് .
ഏതായാലും പാർട്ടിയിൽ ചരട് വലികളും ഗ്രൂപ്പ് അണിയറനീക്കങ്ങളും സജീവമായി .
Video Link