ഇവിടെ കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയാണ് പ്രവർത്തകർ പങ്കുവയ്ക്കുന്നത് . നടന് സുരേഷ്ഗോപി തൃശൂരില്‍നിന്നുതന്നെ വീണ്ടും മത്സരിക്കും . തറപ്പിച്ചു കഴിഞ്ഞു . അതുകൊണ്ട് തന്നെയാണ് കൃഷ്ണകൃമാര്‍ തിരുവനന്തപുരത്ത് സജീവമാകുന്നത്. സുരേഷ് ഗോപിയുടെ കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം നേരത്തെ തീരുമാനാമെടുത്തതാണെന്ന് മാത്രമല്ല മത്സരിക്കുന്നില്ലന്ന് പറഞ്ഞു മാറി നിന്ന സുരേഷ് ഗോപിയെ നിർബന്ധിച്ചാണ് കളത്തിലിറക്കുന്നത് .
സുരേഷ് ഗോപിയ്ക്ക് താൽപ്പര്യം വീണ്ടും ഒരിക്കൽ കൂടി രാജ്യസഭാ നോമിനേഷനാണ് . എന്നാലത് ബിജെപി നൽകിയില്ല . എന്നാലിവിടെ നിന്ന് ജയിച്ചാൽ കേന്ദ്ര മന്ത്രിസ്ഥാനം നൽകാമെന്ന് ഒരു ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട് .
എന്നാൽ കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടില്ല . അതിനായി കളത്തിലിറങ്ങി പലരുടെയും തിണ്ണ നിരങ്ങിക്കൊണ്ടിരിക്കുകയാണ് ഈ നടൻ . ഇപ്പോൾ സിനിമയൊന്നും ഇല്ലാത്തതുകൊണ്ട് തിണ്ണ സമയമുണ്ട്. എന്തുകൊണ്ടും സിനിമയേക്കാൾ ലാഭം ബിജെപി സ്ഥാനാർത്ഥിയാകുന്നതാണ് . കാരണം കോടികളുടെ ഇടപാടാണ് . നിയമസഭയിൽ മത്സരിച്ചു രുചിയറിഞ്ഞു . അതുകൊണ്ടാണ് ഇപ്പോഴേ കളത്തിലിറങ്ങിയത് .
ഇത് മുന്നിൽ കണ്ടാണ് തീരദേശ മണ്ഡലമായ തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ അങ്ങോട്ട് കേറി ഇടപെടാൻ ശ്രമിക്കുന്നത് .ഇത് പറയാൻ കാരണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ എഴുതി ഒരു നിവേദനം കൊടുത്തിട്ട് അതിന്റെ ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റി .
ഞാൻ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നിൽക്കുന്നു എന്ന് കാണിക്കാൻ . വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിന് കേരളം സഹകരിച്ചാൽ കേന്ദ്രത്തോട് പറഞ്ഞു ശരിയാക്കാമെന്നാണ് ഇദ്ദേഹം പ്രചരിപ്പിക്കുന്നത് .
. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിന് കൃഷ്ണകുമാറിന്റെ സഹായം കേരളത്തിനോ കേന്ദ്രത്തിനോ വേണോ ? വേണ്ടായെന്നുള്ളതാണ് യാഥാർഥ്യം . കൃഷ്ണകുമാർ പറയാത്തതുകൊണ്ടാണോ ഇതുവരെ ഫിഷിങ് ഹാര്‍ബര്‍ നടക്കാഞ്ഞത് ? അങ്ങനെ തോന്നിപ്പിക്കും കൃഷ്ണകുമാറിന്റെ സോഷ്യൽ മീഡിയയിലെ ഈ പ്രചാരണം കാണുമ്പോൾ .
മത്സ്യബന്ധനത്തിനു അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമാണ് വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹാര്‍ബര്‍ വാഗ്ദാനമായി എല്ലാ പാർട്ടികളും ഉയർത്താറുമുണ്ട് . സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും മുടക്കാന്‍ തയാറാണെന്നാണ് കൃഷ്ണകുമാർ അവകാശപ്പെടുന്നത് .
പഠനങ്ങള്‍ നടത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ് . കേന്ദ്രഫിഷറീസ് സഹ മന്ത്രി എല്‍. മുരുകന് നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട് കണ്ട് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് കൃഷ്ണകുമാറിന്റെ ഈ ഉടായിപ്പ് നിവേദനം . നിവേദനം ആര്‍ക്കും കൊടുക്കാമല്ലോ ? ഇതുപോലെ എത്രയോ നിവേദനങ്ങൾ ആർക്കെല്ലാം ആരെല്ലാം കൊടുത്തിരിക്കുന്നു . ഇതൊക്കെ കാണിച്ചാൽ തീരദേശത്തെ വോട്ടുകൾ കൃഷ്ണകുമാറിന് ലഭിക്കുമോ ? കൃഷ്ണകുമാർ അങ്ങനെ കരുതുന്നുണ്ടാകും . കാരണം സ്വപ്നലോകത്തെ ബാലഭാസ്കറാണല്ലോ കൃഷ്ണകുമാർ .