മോഹൻലാലിൻറെ ഗുണ്ടാപ്പണി അടൂർ കണ്ടിട്ടുണ്ടോ ? ഇത്രയും ഈഗോ വേണ്ടായിരുന്നു

കഴിഞ്ഞ ദിവസം മോഹൻലാലിനെ വച്ച് സിനിമ ചെയ്യാത്തത് അദ്ദേഹത്തിന്റെ നല്ല ഗുണ്ടാ ഇമേജ് കാരണമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു . അത്തരമൊരു ഇമേജ് മനസിൽ നിന്ന് കളയാൻ സാധിക്കുന്നില്ലെന്നും അടൂർ കൂട്ടിച്ചേർത്തു . ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ ഈ വിവാദ പരാമർശം.

ആ അഭിമുഖം കാണുമ്പോൾ അരിയാഹാരം കഴിക്കുന്ന ആർക്കും തോന്നും അതിലൊരു ഈഗോ ജലസി മുഴച്ചു നിൽക്കുന്നുവെന്ന് . വളരെ ആദരവോടെ അങ്ങയോട് ചോദിക്കുവാ , അങ്ങ് പലരെയും വച്ച് സിനിമകൾ ചെയ്തിട്ടുണ്ട് . അതിൽ ഏതെങ്കിലും ഒരു സിനിമ മോഹൻലാലിൻറെ സിനിമയുടെ അത്രയും കളക്ഷൻ നേടിയിട്ടുണ്ടോ ? കളക്ഷനാണല്ലോ സിനിമയെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും .

താങ്കൾക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് പണ്ട് താങ്കൾ പറഞ്ഞത് ആരും മറന്നിട്ടില്ല . മുൻ വർഷങ്ങളിൽ ഇറങ്ങിയ എത്രയോ സിനിമകൾ നൂറിലധികം ദിവസം തിയേറ്ററുകളിൽ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കൾ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സു കാണിക്കണം .

അല്ലാതെ താങ്കളാണ് ലോകത്ത് ഏറ്റവും വലിയ സിനിമാക്കാരനെന്ന ചിന്ത മനസ്സിൽ നിന്നും കളയണം . ആ ചിന്ത മനസ്സിലുള്ളിടത്തോളം താങ്കൾ എയറിലെ നിൽക്കൂ . ആ മസിലൊക്കെ വിട്ട് ഒരു ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമകൾ കാണണം.

മേജർ രവി പറഞ്ഞതുപോലെ താങ്കളുടെ സിനിമകൾ ആരും സ്വന്തം കാശു മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകൾ കാണാൻ കൊള്ളാത്തതാണെന്ന് സർട്ടിഫൈ ചെയ്യാൻ അങ്ങേയ്ക്ക്  എന്താണ് അവകാശം ?.

പിന്നെ മോഹൻലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കൾ സിനിമ ചെയ്യില്ല എന്നും അഭിമുഖത്തിൽ പറഞ്ഞു . മോഹൻലാലിനെ ഒരു ഗുണ്ടാ യെന്ന് വിളിക്കാൻ എന്താണ് കാരണം ? താങ്കളോട് മോഹൻലാൽ ഗുണ്ടാപ്പണി വല്ലതും കാണിച്ചോ ? അതോ താങ്കൾ അദ്ദേഹത്തിന്റെ ഗുണ്ടാപ്പണി വല്ലതും കണ്ടിട്ടുണ്ടോ ?

ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല..ഗുണ്ട എല്ലാം ഗുണ്ടാ തന്നെ .  മോഹൻലാൽ താങ്കളേക്കാൾ എത്രയോ ഉയരത്തിലാണ് നിൽക്കുന്നത് . ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്.

അങ്ങേയ്ക്ക് വയസ്സും പ്രായമൊക്കെയായില്ലേ ? ഇനിയെങ്കിലും അടങ്ങിയൊതുങ്ങി വല്ല സിനിമയും കണ്ട് പുസ്തകവും വായിച്ചു വിശ്രമിക്കുന്നതല്ലേ നല്ലത് . അല്ലാതെ ഇത്തരം വിടുവാഴിത്തരം പറഞ്ഞു സീനുണ്ടാക്കാതെ ഒതുങ്ങുക .

Video Link

https://youtu.be/CrhSIemb7cw

Leave A Reply