ശശി തരൂരിനെ തന്ത്രപൂർവ്വം ഒതുക്കും ഒഴിവാക്കും ; കഴുകന്മാരാണവർ

ശശി തരൂരിനോട് ഒരപേക്ഷയുണ്ട് .  ഈ നിലയിൽ തകർന്നു കിടക്കുന്ന കോൺഗ്രസിനെ ഇനി ആർക്കും രക്ഷപ്പെടുത്താൻ സാധിക്കും എന്ന് തോന്നുന്നില്ല.  പാർട്ടിക്കുള്ളിൽ വിവരവും വെളിച്ചവും ഉള്ള ആരെങ്കിലും തലപൊക്കിയാൽ അവനെ ജാതി പറഞ്ഞും  പെൺവിഷയം പറഞ്ഞും  അഴിമതി പറഞ്ഞും  ഒതുക്കും.

960 കളിൽ കോൺഗ്രസിലെ തലയെടുപ്പുള്ള നേതാവായിരുന്നു ആദരണീയനായിരുന്ന പിടി ചാക്കോ.  എന്തായി ? ഒടുവിൽ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ ഒതുക്കി. അദ്ദേഹം  നെഞ്ചുപൊട്ടി മരിച്ചു.  അദ്ദേഹത്തിന്റെ ശാപം കോൺഗ്രസിനെ  വിടാതെ പിന്തുടരുന്നു എന്നതിൽ വിശ്വാസിയായ തങ്കൾക്ക് സംശയമൊന്നുമില്ലല്ലോ.  അങ്ങനെയാണ് കേരള കോൺഗ്രസ് പിറന്നത് .

67ല്‍  കേവലം 9 പേരിൽ നിന്നും കോൺഗ്രസിനെ ഉയർത്തി എഴുപതുകളിൽ ഭരണം തിരിച്ചുപിടിച്ച് കൗശലക്കാരനായ ലീഡറെയും ഒന്നല്ല പലവട്ടം ഒതുക്കി.  ഒടുവിൽ ദേശസ്നേഹിയായിരുന്ന അദ്ദേഹത്തെ ചാരക്കേസിലും പെടുത്തി.

അദ്ദേഹത്തോട് ഒപ്പം കുറ്റാരോപിതനായിരുന്ന നമ്പി നാരായണൻ ഒരുപാട് അനുഭവിച്ചു . എങ്കിലും ജീവിച്ചിരിക്കുമ്പോൾ തന്നെ കുറ്റം ചെയ്തില്ല എന്ന് പരമോന്നത കോടതി പറഞ്ഞത് ആശ്വാസമായി.  പക്ഷേ കരുണാകരനോ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു രാജ്യദ്രോഹിന് മുദ്രകുത്തി അലഞ്ഞുതിരിഞ്ഞ് അദ്ദേഹവും ഒടുവിൽ ഹൃദയം പൊട്ടി മരിച്ചു.  അദ്ദേഹത്തിന്റെ ആത്മാവും ഈ കോൺഗ്രസുകാരെ വെറുതെ വിടുമോ ?.

സോളാർ വിവാദം ഉണ്ടാക്കി ഉമ്മൻചാണ്ടിയെയും തീർത്തു. എന്തിനുവേണ്ടി?.  ചെന്നിത്തല നായർക്ക് മുഖ്യമന്ത്രിയാകാൻ വേണ്ടി. താക്കോൽ സ്ഥാനം ചെന്നിത്തല നായർക്ക് വേണമെന്ന് പരസ്യമായി പറഞ്ഞ പെരുന്ന നായരെ ആഭ്യന്തരം കയ്യിൽ കിട്ടി ഒരു മണിക്കൂറിനുള്ളിൽ തള്ളിപ്പറഞ്ഞു.

അപ്പോഴാണ് ചെന്നിത്തല നായരുടെ തനിക്കൊണം നായന്മാരുടെ മാർപാപ്പയ്ക്ക് പിടികിട്ടിയത്.  ഉമ്മൻചാണ്ടിയെ വലിച്ചു താഴെയിട്ട് മുഖ്യമന്ത്രിയാകാൻ സഹായിക്കാത്തതിനാണല്ലോ സർവ്വാദരണീയനായിരുന്ന കെ എം മാണിയെ ബാർകോഴ എന്ന കള്ള കേസിൽ പെടുത്തിയത്.

366 സാക്ഷികളെ മറിച്ചും തിരിച്ചും പലവട്ടം ചോദ്യം ചെയ്തിട്ടും ആരും കൊടുത്തവരില്ല.  ഒരാൾ പറയുന്നു എന്നോട് ചോദിച്ചിട്ടുമില്ല ഞാൻ കൊടുത്തിട്ടുമില്ല.  പക്ഷേ ഉറക്കത്തിൽ ആരോ പറഞ്ഞപോലെ തോന്നുന്നു കാശു വാങ്ങിയെന്ന്.

മാണിയെ അപമാനിക്കാൻ പല നിയമപാലകരെയും നിയമജ്ഞരെയും കൂട്ടുപിടിച്ചു.  ഒടുവിൽ ഹൈക്കോടതി പറഞ്ഞു ഒരു തെളിവുമില്ല കടക്കു പുറത്ത്.  55 കൊല്ലം കൊണ്ട് മാണി നേടിയെടുത്ത സൽപേര് അര നിമിഷം കൊണ്ട് ചെന്നിത്തല നായരുടെ കയ്യാളന്മാർ നശിപ്പിച്ചു.  അദ്ദേഹവും ഹൃദയം പൊട്ടിയല്ലേ മരിച്ചത് . ആ ആത്മാവും കോൺഗ്രസിനെ  വിട്ടു പോകുമോ.

ഇത്രയും കാര്യങ്ങൾ പറഞ്ഞത് ശശിയണ്ണാ  ഒരു താക്കീത് എന്ന നിലയിലാണ്.  ഇവന്മാർ  ശശിയണ്ണന്  ഇട്ട് പണിയും.  മുച്ചൂടും പണിയും.  ഒരു ഉദാഹരണം കൂടി പറയാം.  എല്ലാവർക്കും അറിവുള്ള കാര്യം. കെ എം  മാണിയുടെ മരണശേഷം പി ജെ ജോസഫിനെ കൂട്ടു പിടിച്ച് മാണി ഗ്രൂപ്പിനെ ഇല്ലാതാക്കാൻ ശ്രമിച്ച കാര്യം.

ജോസിനെ അവഹേളിക്കാവുന്ന അത്രയും അവഹേളിച്ചു. ചവിട്ടി പുറത്താക്കി.  ഒരു ഗതിയും ഇല്ലാതെ തിരികെ വരും എന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുതൽ മുഴുവൻ പേരും ഉറച്ചു വിശ്വസിച്ചിരുന്നത്.  എന്തുപറ്റി.  പിറ്റേന്ന് തന്നെ എൽഡിഎഫ് യോഗം ചേർന്ന് മാണി ഗ്രൂപ്പിനെ ഘടകകക്ഷിയാക്കി.

കോൺഗ്രസ് അത് പ്രതീക്ഷിച്ചിരുന്നില്ല.  ഒരു ഘടകകക്ഷി നേതാവ് അന്നത്തെ കെപിസിസി പ്രസിഡന്റിനോട് ചോദിച്ചു എന്താ പ്രസിഡണ്ടെ ഇത്.  കെപിസിസി പ്രസിഡന്റിന്റെ മറുപടി കേട്ട് ഘടകകക്ഷി നേതാവ് ഞെട്ടി.

കാനം രാജേന്ദ്രൻ ഉറപ്പു നൽകിയിരുന്നതാണ് ഘടകകക്ഷിയായി എടുക്കില്ലായെന്ന് .  ഇത്രയും ഉള്ളൂ കോൺഗ്രസ് രാഷ്ട്രീയം.  കേരളത്തിൽ എത്ര നിയമസഭാ മണ്ഡലവും പഞ്ചായത്തും കോർപ്പറേഷനും ഉണ്ടന്നറിയാത്ത പലരും കോൺഗ്രസ് നേതൃത്വത്തിൽ നേതാവായി ഞെളിഞ്ഞു നടപ്പുണ്ട് .

കാനത്തെ വിശ്വസിച്ചും എൽഡിഎഫ് കഴിഞ്ഞാൽ യുഡിഎഫ് എന്ന നാട്ടു നടപ്പിനെ വിശ്വസിച്ചും തെരഞ്ഞെടുപ്പിനിറങ്ങുന്ന മറ്റാരെയെങ്കിലും കാണാൻ പറ്റുമോ?.  ഇത് ഇവിടെ പറഞ്ഞത് കോൺഗ്രസുകാരെ താങ്കൾക്ക് ശരിക്കും മനസ്സിലാക്കാൻ വേണ്ടിയാണ്.

എല്ലാവരും ജോസ് കെ മാണിയെ പൊട്ടൻ എന്ന് വിളിച്ച് അവഹേളിച്ച് നടന്ന കാലത്ത് , തന്നെ ചവിട്ടി പുറത്താക്കുമെന്ന തിരിച്ചറിവ് ജോസിന്  ഉണ്ടായിരുന്നു.  മാത്രമല്ല കോൺഗ്രസിന്റെ കൂടെ നിന്നാൽ തങ്ങളുടെ  ആരും ജയിക്കില്ല എന്നും തിരിച്ചറിഞ്ഞിരുന്നു.  ആ തിരിച്ചറിവ് ശശിയണ്ണ , താങ്കൾക്കും വേണം.

താങ്കളെ അവർ തന്ത്രപൂർവ്വം ഒതുക്കും.  അപ്പോൾ ഞങ്ങൾ മുൻപ് പറഞ്ഞ കാര്യം ഓർക്കണം.  60% ത്തിൽ കൂടുതൽ ആൾക്കാരും വ്യക്തമായ രാഷ്ട്രീയം ഉള്ളവരല്ല.  ഇപ്പോൾ അവർക്ക് വേണ്ടത് പണം കണ്ട് കൊതി തീർന്ന നേതാക്കന്മാരെയും ഭാവനയോട് ഭരിക്കുന്ന ഭരണാധികാരികളെയും ആണ്.  അത് താങ്കൾക്കുണ്ട്.

ആരെയും ഭയപ്പെടരുത്.  ജനത്തിന്റെ ഇടയിലേക്ക് ഇറങ്ങി വരിക.  ജനം കൂടെ ഉണ്ടാകും.  രാഷ്ട്രീയക്കാർ ഒന്നിച്ചു നിന്ന് എതിർക്കട്ടെ.  ജന മുന്നേറ്റത്തിന്റെ മുന്നിൽ അവർ ഒന്നുമല്ല.

Video Link

https://youtu.be/eeCEWHyJd7Q

Leave A Reply