പിണങ്ങിയപ്പോള്‍ പക; വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസിൽ യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസിൽ യുവാക്കള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി കങ്ങഴ മുണ്ടത്താനം മണിയാന്‍കുളം വീട്ടില്‍ സിയാദ് (35), പത്താലില്‍ വീട്ടില്‍ അബ്ദുല്‍ സലാം (39) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്.

വീട്ടമ്മയുമായി സിയാദ് സൗഹൃദം സ്ഥാപിക്കുകയും പിണങ്ങിയപ്പോള്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സാമൂഹികമാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികൾ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Reply