ക്വാർട്ടറിലേക്ക് കണ്ണുനട്ട് ഇന്ത്യ, തിരിച്ചടിയായി ഹാർദിക്കിന്റെ പരിക്ക്

ഭുവനേശ്വർ:പുരുഷ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ക്രോസ്ഓവർ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ഈ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ക്വാർട്ടറിലെത്താനാകൂ. രാത്രി 7 മുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

പൂൾ ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ പ്രാഥമിക ഘട്ടത്തിൽ ഫിനിഷ് ചെയ്തത്. പൂളിലെ ഒന്നാം സ്ഥാനക്കാർക്കെ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത ലഭിക്കൂ. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഏഴ് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ഇംഗ്ലണ്ട് ഏറെ മുന്നിലായിരുന്നു. ന്യൂസിലൻഡ് പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരാണ്. ഇന്നത്തെ മത്സരത്തിലെ വിജയികൾക്ക് ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ബൽജിയമാണ് എതിരാളികൾ.

Leave A Reply