രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ‘ലാല്‍ സലാം’. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ ‘ലാല്‍ സലാം’ എന്ന ചിത്രത്തില്‍ നിന്ന് കോസ്റ്റ്യൂം ഡിസൈനര്‍ പൂര്‍ണിമ രാമസ്വാമി പിൻമാറിയെന്ന നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
‘ലാല്‍ സലാ’മിന്റെ പ്രി പ്രൊഡക്ഷൻ ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് താൻ പിൻമാറിയതായി ‘സൂരരൈ പൊട്ര്’ കോസ്റ്റ്യൂം ഡിസൈനറായ പൂര്‍ണിമ രാമസ്വാമി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘സിനിമ വീരൻ’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് ‘സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മിക്കുന്നത്.