ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെ പുകഴ്ത്തി സഹതാരങ്ങളടക്കമുള്ളവർ രംഗത്ത്

ജൊഹന്നാസ്ബർഗ്: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെ പുകഴ്ത്തി സഹതാരങ്ങളടക്കമുള്ളവർ രംഗത്ത്. സത്യസന്ധമായി പറഞ്ഞാൽ അംല ഒരു ക്രിക്കറ്ററെന്നതിനേക്കാൾ നല്ല മനുഷ്യനാണെന്ന് ഡെയ്ൽ സ്‌റ്റൈൻ ട്വിറ്ററിൽ കുറിച്ചു. തന്റെ ട്വീറ്റ് അദ്ദേഹം കാണാനിടയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്. താങ്കളെ ഞാൻ സല്യൂട്ട് ചെയ്യുന്നുവെന്നും ദക്ഷിണാഫ്രിക്കൻ ടീമിൽ അംലയുടെ സഹതാരമായിരുന്ന താരം എഴുതി.

‘ഹാഷിം അംല… എവിടെ ഞാൻ തുടങ്ങും. എളുപ്പമല്ല… ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, അല്ല വർഷങ്ങളെടുത്തേക്കും… അക്ഷരാർത്ഥത്തിൽ താങ്കളെ കുറിച്ച് എനിക്ക് ഒരു പുസ്തകം തന്നെ എഴുതാനാകും. എനിക്ക് വേണ്ടി നിലകൊണ്ടതിന് നന്ദി. സഹോദരനായി നിലകൊണ്ട് പല നിലക്കും എനിക്ക് സുരക്ഷിതത്വം പകർന്നതിന് നന്ദി’ എബി ഡിവില്ലേഴസ് ട്വിറ്ററിൽ കുറിച്ചു.

Leave A Reply