ആമസോണിൽ പിരിച്ചുവിടുന്നവരുടെ എണ്ണം കൂടുന്നു

ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്. പിരിച്ചുവിടൽ ഏകദേശം 2300 ജീവനക്കാരെ കൂടി ബാധിക്കുമെന്നാണ് സൂചന. നേരത്തെ 18000 പേർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിത്. യു.എസിലെ തൊഴിൽ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുൻപ് തന്നെ പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണം. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിലവിലെ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്.

ഈ വർഷം മാർച്ച് മുതൽ കമ്പനി പിരിച്ചുവിടൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ പിരിച്ചുവിടലിൽ ഇന്ത്യക്കാരുമുണ്ടാകും.ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടൽ ബാധിക്കുമെന്നായിരുന്നു വിവരങ്ങൾ.  കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ  ബാധിക്കും എന്നാണ് വിവരം.  ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

Leave A Reply