അർബുദചികിത്സയിൽ നിലപ്പാല ഫലപ്രദം; ഗവേഷകർ

ഔഷധസസ്യമായ നിലപ്പാല അര്‍ബുദചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്നു കണ്ടെത്തല്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ നിലപ്പാലയ്ക്ക് കഴിയുമെന്നു കണ്ടെത്തിയത്.

ആയുര്‍വേദത്തില്‍ ലഘുദുഗ്ധിക, ദുഗ്ധിക എന്നിങ്ങനെ അറിയപ്പെടുന്ന ഔഷധസസ്യങ്ങളാണ് യൂഫോര്‍ബിയ തൈമിഫോളിയ, യൂഫോര്‍ബിയ ഹിര്‍ട്ട എന്നീ ശാസ്ത്രീയനാമങ്ങളില്‍ അറിയപ്പെടുന്ന നിലപ്പാല. പരമ്പരാഗതമായി രക്തശുദ്ധീകരണത്തിന് ഉപയോഗിച്ചുവരുന്ന ചെടിയാണിത്. ആസ്ത്മ ചികിത്സയില്‍ ഏറെ ഫലവത്തായ ഈ സസ്യം ഏറെ ഔഷധഗുണങ്ങള്‍ ഉള്ളവയാണെന്നു ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിലപ്പാല എന്നപേരില്‍ ഈ രണ്ടു ചെടികളും ഔഷധസസ്യ വിപണിയില്‍ ലഭ്യമാണ്.

Leave A Reply