പീരുമേട്: സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ ക്രാഷ് ബാരിയർ ഉൾപ്പെടെയുള്ള സാമഗ്രഹികൾ മോഷണംനടത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഏലപ്പാറ മൂന്നാം മൈൽ സ്വദേശി കുമാർ(39) ആണ് പിടിയിലായത്. ക്രാഷ് ബാരിയർ മോഷണം സംബന്ധിച്ച് അന്വേഷണം നടക്കുകയായിരുന്നു.
ക്രാഷ്ബാരിയർ മുറിച്ച് കക്ഷണങ്ങളാക്കി വിൽക്കാനായി ഏലപ്പാറയിലുള്ള പഴയ സാധനങ്ങൾ വാങ്ങുന്ന കടയിൽ എത്തിക്കു മ്പോഴാണ് നാട്ടുകാർ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും മുറിച്ച് കഷണങ്ങളാക്കിയ ക്രാഷ് ബാരിയറും,150 കിലോ കോൺ ക്രീറ്റ് കമ്പിയും കണ്ടെടുത്തു. ഇയാൾ മുണ്ടക്കയത്തെ ആക്രി കടയിൽ വിൽക്കാനായിരുന്നു പരിപാടി. മറ്റ് പ്രതികൾ ഉണ്ടോ എന്ന് പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.