ഓൺലൈൻ പർച്ചേസിങിൽ വൻ കുതിപ്പുമായി ഭാരതീയർ; കണക്ക് കേട്ട് അമ്പരന്ന് ലോകം

2022 ൽ ഇഷ്ടപ്പെട്ട സാധനങ്ങൾ സ്വന്തമാക്കാൻ ഇകോമേഴ്‌സ് ആപ്പുകളിൽ എത്ര സമയം നിങ്ങൾ ചെലവഴിച്ചുകാണും? കൃത്യമായ ഉത്തരം നൽകാൻ സാധിക്കില്ല അല്ല. എന്നാൽ ഇകോമേഴ്‌സ് ആപ്പുകളിൽ ഇന്ത്യക്കാർ ചെലവഴിച്ച മണിക്കൂറുകൾ സംബന്ധിച്ച് കൃത്യമായ ഉത്തരമുണ്ട്.

2022ൽ ഇന്ത്യക്കാർ 8700 കോടി മണിക്കൂറുകളാണ് സാധനങ്ങൾ തെരെഞ്ഞടുക്കാൻ ആപ്പുകളിൽ ചെലവഴിച്ചത്. 2021ൽ ഇത് 7500 കോടി മണിക്കൂറുകളായിരുന്നു. സാൻഫ്രാൻസിസ്‌ക്കോ ആസ്ഥാനമായ ഡാറ്റ എഐ ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ആമസോൺ, ഫ്‌ളിപ്കാർട് തുടങ്ങി എല്ലാം ആപ്പുകളും ഈ കണക്കിൽ ഉൾപ്പെടും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ 110 ശതകോടി മണിക്കൂറുകളാണ് ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചത്.കൊറോണയ്‌ക്ക് ശേഷം ഓൺലൈൻ പർച്ചേസ് ചെയ്യുന്നവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. രാജ്യത്തും ഇതേ മാറ്റം പ്രകടമാണ്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയ്‌ക്ക് ലോകത്ത് രണ്ടാം സ്ഥാനമാണ്.

ചൈനയാണ് ഒന്നാം സ്ഥാനത്ത്.ഇന്ത്യയിൽ നിരോധിച്ചെങ്കിലും ടിക്ക്‌ടോക് ഡൗൺലോഡിങ്ങിന്റെ എണ്ണത്തിൽ ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ വർഷം 67.2 കോടി ഡൗൺലോഡുകളാണ് ഈ ആപ്പിന് മാത്രം ഉണ്ടായത്. 54.8 കോടിയുമായി ഇൻസ്റ്റഗ്രാമും 42.4 കോടിയുമായി വാട്‌സാപ്പും പിറകിലുണ്ട്.ഫോൺപേയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഫിനാൻഷ്യൽ ആപ്‌ളിക്കേഷൻ. ഗൂഗിൾ പേയ്‌ക്ക് രണ്ടാം സ്ഥാനവും പേടിഎമ്മിന് മൂന്നാം സ്ഥാനവുമാണ് ആണ് ഉള്ളത്. ഒൻപതാം സ്ഥാനത്തുള്ളത് എസ്ബിഐയുടെ യോനോ ആപ്പ് ആണ്.

Leave A Reply