മംഗളൂരുവിലെ മെഡി.കോളെജുകളില്‍ വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളെജുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്‍റെ ലഹരിവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മലയാളികൾ ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിവേട്ടയുടെ ഭാഗമായി ആകെ 22 പേരെയാണ് പിടികൂടിയിരിക്കുന്നത്. ഇതിൽ 22 ഓളം പേർ മെഡിക്കൽ രംഗത്തുള്ളവരാണ്.

ഉത്തർപ്രദേശിൽ നിന്നുള്ള വിദുഷ് കുമാർ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായും മലയാളിയുമായ സൂര്യജിത്ത്ദേവ് (20), അയ്ഷ മുഹമ്മദ് (23), ദില്ലി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ (27) എന്നിവരെയാണ് മംഗളൂരു പൊലീസ് റെയ്ഡില്‍ അറസ്റ്റിലായത്.

Leave A Reply