ദേശീയ സമ്മതിദായക ദിനം; കോളേജ്, ഐ.ടി.ഐ. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും നേതൃത്വത്തിൽ കോളേജ്, ഐ.ടി.ഐ. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം സംഘടിപ്പിച്ച മത്സരത്തിൽ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ പങ്കെടുത്തു. 25 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 25 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ആർട്ട്‌സ് ആൻഡ് സയൻസ്, എൻജിനീയറിംഗ് , പോളിടെക്‌നിക് കോളേജുകൾ, ഐ.ടി.ഐകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണു പങ്കെടുത്തത്.
വിജയികൾക്കുള്ള സമ്മാനം പാമ്പാടി കെ.ജി. കോളേജിൽ ജനുവരി 25 ന് നടക്കുന്ന സമ്മതിദായകദിന ജില്ലാതല പരിപാടിയിൽ വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ് എന്നിവർ പങ്കെടുത്തു.
Leave A Reply