പി.ടി.ഏഴാമനെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെത്തിച്ചു

 

പി.ടി.ഏഴാമനെ ധോണി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെത്തിച്ചു.കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ലോറിയിൽ കയറ്റി ഓഫിസിലെത്തിച്ചത്. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ലോറിയിൽ കയറ്റിയത്.

 

രാവിലെ 7.10നും 7.15നും ഇടയിൽ ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായാണ് പി.ടി.ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.

Leave A Reply