വടക്കേക്കര പഞ്ചായത്തിൽ കോളിഫ്ലവർ വിളവെടുപ്പ്

വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ  മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്ലവർ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രശ്മി അനിൽകുമാർ നിർവഹിച്ചു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ ജനകീയാസൂത്രണം 2022-23 ശീതകാല പച്ചക്കറി കൃഷി പദ്ധതി പ്രകാരമാണ് കോളിഫ്ലവർ കൃഷി ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്.

വൈസ് പ്രസിഡന്റ്‌ വി.എസ് സന്തോഷ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീന രത്‌നൻ, ലൈജു ജോസഫ്, വാർഡ് മെമ്പർ കെ.ടി നിതിൻ, ഉണ്ണികൃഷ്ണൻ, പഞ്ചായത്ത്‌ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, അസിസ്റ്റന്റ് സെക്രട്ടറി ലെനിഷ്, കൃഷി അസിസ്റ്റന്റ് വി.എസ് ചിത്ര, പെസ്റ്റ് സ്‌കൗട്ട് കെ.ബി ഉദയ കുമാർ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ജിബിൻ, സ്ഥലം ഉടമകളായ സാബു പടത്തുരുത്തി, സോഫി സാബു, ദയ കൃഷി ഗ്രൂപ്പ്‌ അംഗങ്ങൾ ലൈല ജോസി, ഫിലോ ജോയി, മേരി റെപ്പേൽ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave A Reply