സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് (22/01/2023) പവന് 80 രൂപ കുറഞ്ഞ് 41,800 രീപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5225 രൂപയായി.

ഇന്നലെ വില 41, 880 എത്തിയിരുന്നു. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും വില ഉയരും എന്നുതന്നെയാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്.

Leave A Reply