പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്; അ​വി​ശ്വാ​സ പ്ര​മേ​യം 16 ല്‍ ​ഒ​മ്പ​ത് അം​ഗ​ പി​ന്തു​ണ​യോ​ടെ​ പാസായി

 

 

പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്റി​നെ​തി​രയായ അ​വി​ശ്വാ​സ പ്ര​മേ​യം 16 ല്‍ ​ഒ​മ്പ​ത് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​ പാസായി. ബി.​ജെ.​പി അം​ഗം വി​ധു പ്ര​സാ​ദും എ​ല്‍.​ഡി.​എ​ഫി​ലെ എ​ന്‍.​സി.​പി അം​ഗം ലീ​ന ജോ​ഷി​യും വി​പ്പ് ലം​ഘി​ച്ച് പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്തു.എ​ല്‍.​ഡി.​എ​ഫി​ലെ മ​റ്റ് അ​ഞ്ച് അം​ഗ​ങ്ങ​ളും ഒ​രു സ്വ​ത​ന്ത്ര​യും അ​മ്പി​ളി ടി. ​ജോ​സും ഹാ​ജ​രാ​യി​ല്ല.

ര​ണ്ട് വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ രാ​ജി വെ​ക്ക​ണ​മെ​ന്ന ധാ​ര​ണ​യോ​ടെ​യാ​ണ് അ​മ്പി​ളി ടി. ​ജോ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, ധാ​ര​ണ പ്ര​കാ​രം കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജി വെ​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്.സ പ്ര​സി​ഡ​ന്റ്​ പുറത്തായതോടെ താത്​കാലിക ചു​മ​ത​ല വൈ​സ് പ്ര​സി​ഡ​ന്റി​ന് ന​ല്‍കി. 20 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പു​തി​യ പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം.

Leave A Reply