തുർക്കി വിരുദ്ധ പ്രതിഷേധം; വിശുദ്ധഗ്രന്ഥമായ ഖുറാൻ കത്തിച്ച് തീവ്ര വലതുപക്ഷ സംഘടനാ നേതാവ്
തുർക്കി പ്രസിഡന്റ് റസെപ് തയിപ് എർദോഗന്റെ നയങ്ങൾക്കെതിരെ സ്റ്റോക്ഹോമിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഇസ്ലാമിക വിശുദ്ധഗ്രന്ഥമായ ഖുറാൻ കത്തിച്ച് തീവ്ര വലതുപക്ഷ സംഘടനാ നേതാവ്.എർദോഗന്റെ നയങ്ങൾ സ്വീഡനിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിഘാതമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാനിഷ് തീവ്ര ദേശീയ പാർട്ടിയായ ഹാർഡ് ലൈൻ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം.
സംഭവത്തിൽ സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചു. നാറ്റോ പ്രവേശനത്തിനായി തുർക്കിയുടെ സഹായം തേടുന്ന സ്വീഡന്റെ നീക്കങ്ങൾക്ക് ഈ സംഭവം തിരിച്ചടിയാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതിനിടെ, സ്വീഡിഷ് പ്രതിരോധ മന്ത്രിയുടെ തുർക്കി സന്ദർശനം സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ റദ്ദാക്കി.