ഇൻഡസ്ട്രിയിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് നിത്യ മേനോൻ. ധനുഷിനൊപ്പം അഭിനയിച്ച ‘തിരുചിത്രമ്പലം’ വൻ ഹിറ്റായി. അഞ്ജലി മേനോന്റെ ‘വണ്ടർ വുമൺ’ ആണ് നിത്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ സ്വകാര്യ ജീവിതത്തിന്റെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സ്‌കൂൾ കുട്ടികളെ പഠിപ്പിക്കുന്ന നിത്യ മേനോന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടി വീഡിയോ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു, “ഇത് എന്റെ പുതുവർഷമായിരുന്നു. കൃഷ്ണപുരം ഗ്രാമത്തിലെ സ്കൂളിൽ കൊച്ചുകുട്ടികളോടൊപ്പം. ഗ്രാമങ്ങളിലെ കുട്ടികൾ വളരെ സന്തോഷകരവും കൂടുതൽ കുട്ടികളെപ്പോലെയുമാണ്. അവർക്ക് ചുറ്റും ഉള്ളതിൽ എനിക്ക് എപ്പോഴും ഒരു വലിയ പ്രതീക്ഷ തോന്നുന്നു.”