പെൺകുട്ടികളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ഹൈക്കോടതി

 

 

പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ നടപടിയെടുത്തതിനെതിരെ കൊല്ലത്തെ ഒരു എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ഹർജി നൽക്കി. പെൺകുട്ടികളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്നും ‘നോ’ എന്നു പറഞ്ഞാൽ അതിനർത്ഥം ‘നോ’ എന്നു തന്നെയാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി തീർപ്പാക്കവേ വ്യക്തമാക്കി. ഉത്തമ പുരുഷൻ സ്ത്രീയെ ഉപദ്രവിക്കില്ലെന്നും ദുർബലരാണ് ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്നും അവരെ പഠിപ്പിക്കണമെന്നും കോടതി നീരിക്ഷിച്ചു.

കോളേജിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹർജിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്. തന്റെ വാദം കേട്ടില്ലെന്നാരോപിച്ച് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave A Reply