ഓട്ടോറിക്ഷ മോഷണം: പ്രതികള്‍ പിടിയില്‍

എറണാകുളം: നഗരമധ്യത്തില്‍ ഓട്ടോറിക്ഷ മോഷണം നടത്തിയ പ്രതികള്‍ പിടിയിൽ. ചേലാമറ്റം പുളിക്കക്കുടി വീട്ടില്‍ ഫൈസല്‍ (ചൊക്ലി ഫൈസല്‍-33), ഈസ്റ്റ് ഒക്കലില്‍ വാടകക്ക് താമസിക്കുന്ന പാറപ്പുറം എക്കാട്ട് വീട്ടില്‍ പ്രശാന്ത് (36) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സിനിമ തിയറ്ററില്‍ സെക്കൻഡ് ഷോ കാണാന്‍ കയറിയ തണ്ടേക്കാട് സ്വദേശിയുടെ ഓട്ടോറിക്ഷയാണ് പ്രതികൾ മോഷ്ടിച്ചത്.

ഇതിൽ കറങ്ങിനടന്ന് മോഷണം നടത്താനായിരുന്നു പരിപാടിയെന്ന് പൊലീസ് പറഞ്ഞു.  എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ ജോസി എം.ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, എ.എസ്.ഐമാരായ എം.കെ. അബ്ദുൽ സത്താര്‍, അനില്‍ പി. വര്‍ഗീസ്, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, എം.ബി. സുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave A Reply